തൃശൂർ സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം ഒക്ടോബർ 23ന് അജ്മാൻ മലബാർ തട്ടുകടയിൽവെച്ച് വിവിധ കലാപരിപാടികളോടെ നടന്നു. പ്രസിഡണ്ട് ജിബിൻ ഗബ്രിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷപരിപാടികൾ എഴുത്തുകാരനും ജീവകാരുണ്യപ്രവർത്തകനുമായ ബഷീർ തിക്കോടി ഉൽഘാടനം ചെയ്തു . സുഭാഷ് കെ മേനോൻ , അഭിലാഷ് കുന്നമ്പത്ത്,ബിജോയ് ചീരക്കുഴി എന്നിവർ പ്രസംഗിച്ചു.