ദുബായ് – യു.എ.ഇയിൽ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വ്യാഴാഴ്ച 185.75 ദിര്‍ഹമായിരുന്ന സ്വർണവില വെള്ളിയാഴ്ചയോടെ184.50 ദിര്‍ഹത്തിലെത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇയിലെ ഒട്ടുമിക്ക ജ്വല്ലറികളും വിലക്കുറവിനൊപ്പം വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ സ്വര്‍ണ നാണങ്ങളും സമ്മാനങ്ങളായാണ് പല ജ്വല്ലറികളുടെയും വാഗ്ദാനം.
എന്നാൽ ദീപാവലി അടുത്തതോടെ ഇന്ത്യൻ പ്രവാസികൾ സ്വർണം വാങ്ങാൻ കൂടുതലായി എത്തിച്ചേരുന്നുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. നിശ്ചിത അളവ് സ്വവില കുറയുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ദിവസങ്ങളായി പൽ ജ്വല്ലറികളും ഉപഭോക്താക്കള്‍ക്ക് നൽകിയിരുന്നു.
ഇന്ന് ഔണ്‍സിന് 1619 ഡോളറാണ് വില. കഴിഞ്ഞ ദിവസം ഔണ്‍സിന് 1644 ഡോളറായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കകം തന്നെ അന്താരാഷ്ട്ര വിപണിയിലെ വില ഔണ്‍സിന് 1610 ഡോളര്‍ എന്ന നിലയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സഹകരണ കരാറിനെ തുടർന്ന് 5 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയത് സ്വർണ വ്യാപാര മേഖലക്ക് വലിയ ഉണർവ് പകർന്നിരുന്നു.
യു.എസ് ഡോളർ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ശക്തമായതാണ് ഇത്തരത്തിൽ സ്വർണ വിലയെ ബാധിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ വിലക്കുറവ് കുറച്ചു ദിവസങ്ങൾകൂടി തുടരുമെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്ത്.