അബുദാബി – ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉയര്‍ന്ന പിഴത്തുക ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത്തരം ഗതാഗത നിയമലംഘന വ്യവസ്ഥകൾ ഒന്നുകൂടി അക്കമിട്ടു നിരത്തുകയാണ് അബൂദബി പൊലീസ്. 2019ല്‍ ഗതാഗത നിയമലംഘനങ്ങളുടെ കണക്കു പ്രകാരം 894 അപകടങ്ങളുണ്ടായത് ഇതിൽ 66 പേര് മരിക്കുകയും ചെയ്തിരുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത്തരം നിയമലംഘകരെ പിടികൂടാനായി നിയം കർക്കശമാക്കിയതായും അബൂദബി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാരിൽ നിന്നും 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കുന്നതും പുതുക്കിയ നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
പുതുക്കിയ നിയമലംഘനങ്ങള്‍ ചുവടെ:-
- അമിതവേഗതയില്‍ സഞ്ചരിച്ച് അപകടമുണ്ടാക്കുക:- 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
- മുന്നിലെ വാഹനത്തില്‍നിന്ന് അകലം പാലിക്കാതെ വാഹനമോടിക്കുക:- 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
- സാധുവായ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിക്കല്‍:- പരമാവധി 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
- പൊടുന്നനെയുള്ള വെട്ടിത്തിരിക്കല്‍:- 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
- 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തുക:- 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
- റെഡ് സിഗ്നല്‍ മറികടക്കല്‍:- 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
- റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന കൊടുക്കാതിരിക്കുക:- 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
- റോഡിലെ അനധികൃത റേസിങ്:- 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
- പൊലീസ് വാഹനങ്ങൾ കേടുപാടുവരുത്തല്‍:- 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
- 7000 ദിര്‍ഹമില്‍ കൂടുതല്‍ ഗതാഗത നിയമലംഘന പിഴകളുള്ള ഡ്രൈവർ ഈ തുക അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും
- അനുമതിയില്ലാതെ അനാവശ്യമായി വാഹനത്തിന്റെ എന്‍ജിനിലോ ബോഡിയിലോ മാറ്റം വരുത്തല്‍:- 10,000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും.
ഇവയൊക്കെയാണ് അബൂദബി പൊലീസ് പുറത്തിറക്കിയ പുതുക്കിയ പിഴയും ശിക്ഷയും .