Breaking News Gulf UAE

ഉദ്യോഗസ്ഥർ ഇന്നുമുതൽ വീടുകളിലേക്ക്; ഷാ​ർ​ജ​യി​ൽ സെ​ൻ​സ​സ്

Written by themediatoc

ഷാർജ – പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ വീടുകളിലെത്തുക. ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നവംബർ 20 വരെ ഒരുമാസമാണ് ഷാർജയിൽ ജനസംഖ്യ, സ്ഥിതിവിവര കണക്കെടുപ്പ് നടക്കുക.

ഷാർജ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റിന്‍റെ കീഴിൽ പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് തിരിച്ചറിയൽ രേഖയും മേൽവസ്ത്രങ്ങളും ധരിച്ച ഉദ്യോഗസ്ഥർ ഓരോ വീട്ടിലും സ്ഥാപനങ്ങളിലുത്തുക. അവരുടെ പ്രായം, ഗൃഹനാഥന്‍റെ രാജ്യം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, വിദ്യാഭ്യാസ-തൊഴിൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തിൽനിന്ന് ശേഖരിക്കുക. ഒപ്പം സ്വയം പൂരിപ്പിക്കേണ്ട ഫോമുകൾ ഏതുഭാഷയിൽ വേണമെന്ന വിവരവും ഉദ്യോഗസ്ഥർ ആരായും

താമസിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ഇതോടൊപ്പം ശേഖരിക്കും. കെട്ടിടം താമസത്തിനുള്ളതാണോ, നിലകളുടെ എണ്ണം, മുറികളുടെ എണ്ണം, പ്രവേശന കവാടങ്ങളുടെ എണ്ണം, വാണിജ്യ ആവശ്യത്തിനുള്ളതാണോ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുക. സെൻസസിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

180 ലേറെ രാജ്യക്കാർ താമസിക്കുന്ന ഷാർജയിൽ സെൻസസിന്റെ അടുത്ത ഘട്ടത്തിൽ അറബിക്കും ഇംഗ്ലീഷിനും പുറമെ, ഓരോരുത്തരും സംസാരിക്കുന്ന ഭാഷയിൽ തന്നെ ഫോറം ഓരോരുത്തരും സ്വയം ഫോറം പൂരിപ്പിച്ച് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധികൃതർ പറഞ്ഞു.

കണക്കെടുപ്പ് ഫലം അടുത്ത മാർച്ചിലാണ് ഭരണാധികാരിക്ക് സമർപ്പിക്കുക.ഷാർജയുടെ സമഗ്രമായ വികസനം ആസൂത്രണം ചെയ്യാൻ സെൻസസിലെ വിവരങ്ങൾ സുപ്രധാനമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment