Breaking News News Kerala/India

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; കൊലക്കുറ്റമില്ല, പ്രതികൾക്ക് അനുകൂലമായി കോടതി വിധി

Written by themediatoc

തിരുവനന്തപുരം – മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യക്കുറ്റം കോടതി ഒഴിവാക്കി കോടതി.
ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അതേസമയം, പ്രതികളുടെ വിടുതൽ ഹരജി കോടതി തള്ളി.

ഇവർ രണ്ടുപേരും സമർപ്പിച്ച വിടുതൽ ഹർജിയിലാണ് ഇവർക്കനുകൂലമായ വിധി വന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമേ ശ്രീറാമിനെതിരെ നിലനിൽക്കൂ എന്നും കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ വഫയ്ക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനിൽക്കുകയുള്ളൂ എന്നും കോടതി പറഞ്ഞു. തുടർന്ന് ഇരു പ്രതികളും വാഹനാപകട കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നേരിവേണ്ടിവരും. തുടർനടപടികൾക്കായി കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. നവംബർ 20 ന് മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസ് പരിഗണിക്കുക.

അപകടമുണ്ടാകുമ്പോൾ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അമിതമായി മദ്യപിച്ച നിലയിലായിരുന്നു. ഒപ്പം അതേസമയം അപകട സമയത്ത് ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു. ബഷീറിനെ തനിക്ക് മുന്‍പരിചയമില്ലെന്നും അതിനാല്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ല എന്ന വാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. അതെ സമയം ശ്രീറാമിനോട് അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചിരുന്നു.

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ പിന്നീട് സമീപിക്കുകയായിരുന്നു.

About the author

themediatoc

Leave a Comment