ദുബായ് – ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 2022 28മത് എഡിഷൻ ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നടക്കും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മാമാങ്കത്തിൽ വിനോദം, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും.
കോവിഡിന് ശേഷം ലോകമെമ്പാടുമുള്ള സന്ദർശകർക്കു ദുബായ് സന്ദർശിക്കാനും ഏറെ നാൾ നീണ്ടുനിൽക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ എന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന ഡിഎസ്എഫിന്റെ വരാനിരിക്കുന്ന പതിപ്പിൽ ജനപ്രിയ റീട്ടെയിൽ ആശയമായ എത്തിസാലാത് എം.ഒ.ടി.ബി, ബുർജ് പാർക്കിലെ ഏറ്റവും ദൈർഘ്യമേറിയ ഡിഎസ്എഫ് ഡ്രോണുകളുടെ ലൈറ്റ് ഷോ, ദുബായ് ലൈറ്റ്‌സ് എക്‌സിബിഷൻ, കണ്ണാജിപ്പിക്കുന്ന കരിമരുന്നു പ്രയോഗം, തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എന്ന് അഹമ്മദ് അൽ ഖാജ കൂട്ടിച്ചേർത്തു.