ഷാർജ – 1000 മുകളിൽ മെമ്പർമാരുള്ള യു എ ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം “വരവേൽപ്പ് – 2022” ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു. സജീർ ഗ്രീൻ ഡോട്ട്, വര എന്ന കൂട്ടായ്മയുടെ പ്രസക്തിയെ കുറിച്ചും വരയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കുകയും, ഡൂഡിൽ ആർട്ട് ചിത്രകാരൻ ഷിജിൻ ഗോപിനാഥും മറ്റു ആർട്സിറ്റുകളും ചിത്രം വരച്ചു കൊണ്ടു പ്രോഗ്രാം ഉൽഘാടനം ചെയ്തു.
ഉൽഘാടനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫിയും ഡിസൈനിങ്ങും എന്ന വിഷയത്തെ കുറിച്ച് നൗഫൽ പെരിന്തൽമണ്ണയും, NFT യിലേ ഭാവി പ്രസക്തിയെ കുറിച്ചും, ഡിസൈനേഴ്‌സ് NFT യിലേക്ക് കടന്നു വരേണ്ടതിന്റെ ആവിശ്യകതയെ എന്ന വിഷയത്തെ ആസ്പതമാക്കി ജിയോ ജോൺ മുള്ളൂരും പരിപാടിയിൽ സംസാരിച്ചു.
ഡിസൈനേഴ്‌സ് നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള സമഗ്ര ചോദ്യ ഉത്തരത്തിന് അഹ്‌മദ് മഷാൽ നേത്രത്വം നൽകി, മറ്റു പല വിഷയങ്ങലേ കുറിച്ച് പ്രോഗ്രാം വിശകലനം നടത്തി ചർച്ചകളും നടന്നു. മുഹമ്മദ് ഷാനിഫ്, യാസിർ അബ്ദുൽ കരീം, മുബീൻ, റിയാസ്, ഷിജു, നന്ദു, ഷംനാഫ് , അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ “വരവേൽപ്പ് – 2022” തുടക്കം മുതൽ അവസനം വരെ മികവുറ്റതാക്കി.