ദുബായ് – ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്. ഇതുപ്രകാരം ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ദുബൈയിൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ വർഷം വൻ കുറവ് രേഖപ്പെടുത്തിയത്.
ദുബൈ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ യോഗത്തിലാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. ഉയർന്ന പ്രഫഷനലിസത്തോടെ ദുബൈയിൽ പൊലീസിലെ ഓരോ ജീവനക്കാരും നൽകിവരുന്ന ആത്മാർത്ഥ ഇടപെടലുകളും, ദുബായ് പൊലീസിന്‍റെ സൂക്ഷ്മതയും, കരുതലുമാണ് ഇത്തരത്തിൽ രാജ്യത്ത് ക്രിമിനൽ കേസുകൾ കുറയാൻ കാരണമായതെന്നാണ് യോഗം വിലയിരുത്തി. അതോ ടൊപ്പം പോലീസ് സേനയിലെ ഒരോ അംഗത്തേയും അഭിനന്ദിക്കുന്നതായും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽമർറി അധ്യക്ഷത വഹിച്ച യോഗത്തിൽ അറിയിച്ചു.