Featured Gulf UAE

ദുബായ് എ​മി​ഗ്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക്ഷ​ണി​ച്ചു; ബ​സ​വ​രാ​ജ് ശ​ങ്ക​ർ വീണ്ടും പറന്നെത്തി ലക്ഷങ്ങളെ അതിശയിപ്പിക്കാൻ.

Written by themediatoc

ദുബായ് – ദുബായ് എ​മി​ഗ്രേ​ഷ​ൻ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്​ ഇ​രു​ക​ണ്ണും കാ​ഴ്ച​യി​ലാ​ത്ത-​ഇ​ന്ത്യ​ൻ ഗ​ണി​ത​ശാ​സ്ത്ര പ്ര​തി​ഭ ബ​സ​വ​രാ​ജ് ശ​ങ്ക​ർ വീ​ണ്ടും ലോ​ക ടെ​ക് മേ​ള​യി​ലെ​ത്തി. 2018 വർഷം സംഘടിപ്പിച്ച മേളയിലാണ് ബ​സ​വ​രാ​ജ് ശ​ങ്ക​ർ ദുബായിലെത്തിയത്.

ഏ​ത് ക​ടു​ക​ടു​ത്ത ഗ​ണി​ത​ശാ​സ്ത്ര ചോ​ദ്യ​ങ്ങ​ൾ​ക്കും നി​മി​ഷ​നേ​രം​കൊ​ണ്ട് മ​റു​പ​ടി​ന​ൽ​കാ​ൻ ക​ഴി​വു​ള്ള അ​സാ​ധാ​ര​ണ പ്ര​തി​ഭ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വ​രു​ന്ന ബ​സ​വ​രാ​ജ് ശ​ങ്ക​ർ ഉം​റാ​ണി. എ​ത്ര വ​ലി​യ സം​ഖ്യ​യും കൂ​ട്ടാ​നും കു​റ​ക്കാ​നും ഗു​ണി​ക്കാ​നും തി​രി​ച്ചു​പ​റ​യാ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്ര​മേ വേ​ണ്ടൂ ബ​സ​വ​രാ​ജി​ന്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ മ​ർ​റി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണം സ്വീ​ക​രി​ച്ച്​ ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​പ്ര​തി​ഭ ജൈ​ടെ​ക്സ് വേ​ദി​യി​ലെ​ത്തു​ന്ന​ത്. എ​മി​ഗ്രേ​ഷ​ൻ പ​വി​ലി​യ​നി​ൽ എ​ത്തി​യ അ​തി​ഥി​ക​ളു​ടെ ഗ​ണി​ത​ശാ​സ്ത്ര ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യ ഈ ​ഇ​ന്ത്യ​ക്കാ​ര​നെ ദു​ബൈ എ​മി​ഗ്രേ​ഷ​ൻ മേ​ധാ​വി ചേ​ർ​ത്തു​പി​ടി​ച്ചാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്.

ക​ര്‍ണാ​ട​ക​യി​ലെ അ​ത്താ​ണി താ​ലൂ​ക്കി​ലെ ക​ര്‍ഷ​ക കു​ടും​ബ​ത്തി​ലാ​ണ് ബ​സ​വ​രാ​ജി​ന്‍റെ ജ​ന​നം. മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലെ ക​ഴി​വു​ക​ൾ ലോ​കം തി​രി​ച്ച​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​തും വ​രാ​നി​രി​ക്കു​ന്ന​തു​മാ​യ തീ​യ​തി​ക​ളു​ടെ ദി​വ​സ​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ചെ​റു​പ്പ​കാ​ല​ത്ത് ബ​സ​വ​രാ​ജ് ആ​ളു​ക​ളെ അ​തി​ശ​യി​പ്പി​ച്ച​ത്. പി​ന്നീ​ട് ഓ​ർ​മ​ക​ളു​ടെ ലോ​ക​ത്ത് എ​ത്ര വ​ലി​യ സം​ഖ്യ​ക​ള്‍ കൂ​ട്ടി​യും കു​റ​ച്ചും ഹ​രി​ച്ചും ഉ​ത്ത​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ നി​ര​ന്ത​ര​മാ​യി പ​രി​ശ്ര​മി​ച്ചു.

വാ​ക്കി​ങ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​ണ് ബ​സ​വ​രാ​ജ് ശ​ങ്ക​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. ഗ​ണി​ത​ശാ​സ്​​ത്ര​ത്തി​ലെ അ​ത്​​ഭു​ത​മാ​യ ശ​കു​ന്ത​ളാ ദേ​വി​യെ​ക്കു​റി​ച്ച്​ എ​ട്ടാം വ​യ​സ്സി​ൽ കേ​ട്ട​തു​മു​ത​ലാ​ണ്​ ത​നി​ക്കും അ​തു​പോ​ലെ ക​ണ​ക്കി​നെ കൈ​യ​ട​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്ന് ബ​സ​വ​രാ​ജ് പ​റ​യു​ന്നു.
നേ​രി​ൽ ക​ണ്ട്​ അ​ഭി​ന​ന്ദി​ച്ച പ്ര​മു​ഖ​രി​ല്‍ മു​ൻ രാ​ഷ്​​ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര​ത​ന്നെ​യു​ണ്ട്.

About the author

themediatoc

Leave a Comment