അബുദാബി – അബൂദബി ടൂറിസം വകുപ്പാണ് ലഹരി പാനീയങ്ങളുടെ വില്‍പന സംബന്ധിച്ച് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചത്.
ചില്ലറ വില്‍പന ശാലകളിലെ മാനേജര്‍മാരും, വിതരണ കമ്പനികളും, പ്രത്യേകം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് ടൂറിസം അധികൃതര്‍ പുറത്തിറക്കിയത്.
ലഹരി പാനീയങ്ങളില്‍ ഉണ്ടാകേണ്ട അസംസ്‌കൃത വസ്തുക്കളെക്കുറിച്ചും മാര്‍ഗനിര്‍ദേശത്തില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ഉപയോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണു ഇത്തരം നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ പാനീയങ്ങളിലും ഉപയോഗിക്കേണ്ട ലഹരിയുടെ തോത് 0.5 ശതമാനമായിരിക്കണം. എന്നാൽ ഇവയിൽ ഉപയോഗിക്കുന്ന വൈന്‍, വിനാഗിരി, എന്നിവക്ക് തനതു രുചിയോ മണമോ ഉണ്ടാവാന്‍ പാടില്ല. ഒപ്പം ബിയറില്‍ കൃത്രിമമായ മധുരമോ കാരമല്‍ ഒഴികെയുള്ള നിറമോ ചേര്‍ക്കാന്‍ പാടില്ലെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. ശുചിത്വമുള്ള അന്തരീക്ഷത്തിലാവണം ഇവ തയാറാക്കേണ്ടത്. മലിനീകരണമോ കേടുപാടോ സംഭവിക്കാത്തവയിലായിരിക്കണം പാനീയം പാക്ക് ചെയ്യേണ്ടത്.
ഒരോ പാനീയത്തിന്റെയും ലേബലില്‍ നിര്‍മാതാവ്, കാലാവധി, ആല്‍ക്കഹോള്‍ തോത്, എവിടെ ഉല്‍പാദിപ്പിച്ചു തുടങ്ങിയ വസ്തുതകൾ രേഖപ്പെടുത്തിയിരിക്കണം. മാത്രമല്ല പാനീയത്തിൽ ഉപയോഗിക്കുന്ന ആല്‍ക്കഹോളിന്‍റെ തരം, പാക്കേജിങ്, ട്രാന്‍സ്‌പോര്‍ട്ട്, സ്‌റ്റോറേജ് തുടങ്ങിയവയും കൃത്യമായി രേഖപെടുത്തണമെന്നും മാര്‍ഗനിര്‍ദേശം ആവശ്യപ്പെടുന്നുണ്ട്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ആറുമാസമാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന സമയം. ഒപ്പം ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.