ദോഹ – ഖത്തർ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് മാസത്തിൽ ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണം 1,48,000 കവിഞ്ഞ് മുൻ വർഷത്തേക്കാൾ 138.3 ശതമാനം വർധന രേഖപ്പെടുത്തിയതായി അധികൃതർ വ്യകതമാക്കി. എന്നാൽ ആകെ സന്ദർശകരിൽ ഏറ്റവും കൂടുതൽ പേരും ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. മൊത്തം സന്ദർശകരുടെ 59 ശതമാനവും.
വ്യോമഗതാഗതം ഉപയോഗപ്പെടുത്തിയാണ് സന്ദർശകരിൽ 50 ശതമാനം പേരും എത്തിയത് പി.എസ്.എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോകകപ്പിന്റെ ഒരുക്കങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന വേളയിലാണ് ഇത്തരം ഒരു മാറ്റം കാണാനായത്. അതേസമയം, ഈ വർഷം ആഗസ്റ്റിൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തവരുടെ ആകെ എണ്ണത്തിലും വൻവർധന രേഖപെടുത്തിയിരുന്നതായി അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി മൊത്തം 8830 വാഹനങ്ങൾ രജിസ്റ്റർ നടന്നിരുന്നു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ മുൻമാസത്തെക്കാൾ 50.3 ശതമാനം വർധനയും പ്രതിവർഷ കണക്കുകളിൽ 26.4 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ വരുന്ന ഇത്തരം മാറ്റങ്ങൾ വാൻ പ്രതീക്ഷയാണ് നൽകുന്നത് എന്നും അധികൃതർ കൂട്ടിച്ചേർത്തു.