നിലവിൽ നിലനിന്നിരുന്ന 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കി. ഇനിമുതൽ 30, 60 ദിവസത്തേക്ക് ടൂറിസ്റ്റ് വിസ ലഭിക്കും.
എന്നാൽ നിലവിൽ 90 ദിവസ വിസയിൽ എത്തിയവർക്കും വിസ അടിച്ച് വരാനിരിക്കുന്നവർക്കും പുതിയ ചട്ടം ബാധകമല്ല. വിസയുടെ ഫീസ് നിരക്കിൽ വലിയ മാറ്റമില്ല.
ചികിൽസക്ക് എത്തുന്നവർക്ക് 90ദിവസത്തെ വിസ അനുവദിക്കും.
തൊഴിലന്വേഷകർക്ക് പുതിയ ‘ജോബ് എക്സ്പ്ലറേഷൻ വിസ’. 60, 90, 120ദിവസങ്ങളിലേക്ക് വിസ ലഭിക്കും.
സ്വയം തൊഴിൽ ആഗ്രഹിക്കുന്നവർ, വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസ് ജോലിക്കാർ എന്നിവർക്കാണ് അഞ്ച് വർഷ ഗ്രീൻവിസ ഗ്രീൻവിസ ലഭിക്കും. എന്നാൽ അപേക്ഷകർ ബിരുദധാരികൾ ആയിരിക്കണം. യു.എ.ഇയിൽ തൊഴിൽ കരാറും ഒപ്പം 15,000 ദിർഹമിൽ കുറയാത്ത ശമ്പളവും വേണം.
സ്പോൺസർ ആവശ്യമില്ലാതെ അഞ്ചുവർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ. എന്നാൽ അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാൻ 4000 ഡോളർ (മൂന്നരലക്ഷത്തോളം രൂപ) ബാങ്ക് ബാലൻസ് നിർബന്ധം.
ഗോൾഡൻ വിസ ലഭിക്കാൻ ആവശ്യമായ പ്രൊഫഷനലുകളുടെ കുറഞ്ഞ പ്രതിമാസ ശമ്പള പരിധി 50,000 ദിർഹമിൽ നിന്ന് 30,000 ദിർഹമാക്കി.
20ലക്ഷം ദിർഹം മൂല്യമുള്ള പ്രോപ്പർട്ടി വാങ്ങുമ്പോൾ നിക്ഷേപകർ ദീർഘകാല വിസക്ക് അർഹരാവും.
താമസവിസക്കാരായ പ്രവാസികൾക്ക് മക്കളെ 25 വയസ് വരെ സ്പോൺസർ ചെയ്യാം. നേരത്തെ 18 വയസായിരുന്നു, എന്നാൽ പുതുക്കിയ നിയമനുസരിച്ചു അവിവാഹിതരായ പെൺമക്കളെയും ഭിന്നശേഷിക്കാരായ മക്കളെയും പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം.
മുൻപ് നിലനിന്നിരുന്ന രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത് തുടരും. രണ്ട് മാസം വിസയെടുക്കുന്നവർക്ക് ഈ സൗജന്യം ലഭിക്കില്ല.
ഗോൾഡൻ വിസയുള്ളവർക്ക് പ്രായപരിധിയില്ലാതെ മക്കളെ സ്പോൺസർ ചെയ്യാം
സന്ദർശക വിസയുടെ പിഴ 50 ദിർഹമായി കുറച്ചു. നേരത്തെ 100 ദിർഹമായിരുന്നു.
60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും.
മെഡിസിൻ, സയൻസസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് ആൻഡ് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം, നിയമം, സംസ്കാരം, സാമൂഹിക ശാസ്ത്രം എന്നീ മേഖലകളിൽ ഉൾപ്പെടെ നിരവധി പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ കരസ്തമാകം.
റസിഡൻസി വിസ കാലഹരണപ്പെട്ടാൽ 30 ദിവസത്തെ ഗ്രേസ് പിരീഡിന് പകരം ആറ് മാസം വരെ ഫ്ലെക്സിബിൾ ഗ്രേസ് പിരീഡ് ലഭിക്കും.