ദുബായ് – ദുബായിൽ കഴിഞ്ഞ ദിവസം നടപ്പിലാക്കിയ പുതിയ വിസാനിയമ പ്രകാരം യു.എ.ഇ.യിലേക്കെത്തുന്ന ഇന്ത്യൻപൗരന്മാർക്ക് ഇനി മുതൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ അധികൃതർ വ്യകതമാക്കി.
ഇതുപ്രകാരം സാധുതയുള്ള അമേരിക്കൻ വിസിറ്റ് വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ, യു.കെ. എന്നിവിടങ്ങളിലെ താമസവിസ എന്നിവയുള്ള ഇന്ത്യൻപൗരന്മാർക്ക് യു.എ.ഇ.യിൽ പ്രവേശിക്കുന്നതിനായി ഓൺ അറൈവൽ വിസ ലഭിക്കും.
ഇതിനായി ആറുമാസത്തിൽ കുറയാത്ത പാസ്പോർട്ട് കാലാവധി നിർബന്ധമാണ്. ഇത്തരത്തിലുള്ള വിസയിൽ 14 ദിവസംവരെ യു.എ.ഇ.യിൽ തങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ നിശ്ചിതനിരക്ക് അടച്ചാൽ വീണ്ടും 14 ദിവസത്തേക്കുകൂടി സാധുത ലഭിക്കും.