Breaking News News Kerala/India

തൃ​ശൂ​ർ വ​ട​ക്ക​ഞ്ചേ​രിയിൽ ബസ് അ​പ​ക​ടം; കു​ട്ടി​ക​ള​ട​ക്കം ഒമ്പത് പേ​ര്‍ മ​രി​ച്ചു.

Written by themediatoc

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും മൂ​ന്നു കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 60 ഓ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

എ​ൽ​ന ജോ​സ്, ക്രി​സ്‌​വി​ന്‍റ്, ദി​വ്യ രാ​ജേ​ഷ്, അ​ഞ്ജ​ന അ​ജി​ത്, ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ. അ​ധ്യാ​പ​ക​നാ​യ വി​ഷ്ണു, കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രാ​യ കൊ​ല്ലം വ​ളി​യോ​ട് ശാ​ന്ത്മ​ന്ദി​രം സ്വ​ദേ​ശി അ​നൂ​പ് (24), രോ​ഹി​ത് രാ​ജ് (24 ) എ​ന്നി​വ​രും മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര-​കോ​യ​മ്പ​ത്തൂ​ർ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​ണ് ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച​ത്.‌ 37 വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ഞ്ച് അ​ധ്യാ​പ​ക​രും ര​ണ്ട് ബ​സ് ജീ​വ​ന​ക്കാ​രു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​സു​ക​ള്‍ പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

എ​റ​ണാ​കു​ളം മാ​ര്‍ ബ​സേ​ലി​യോ​സ് സ്‌​കൂ​ളി​ല്‍ നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട സം​ഘ​മാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ലേ​റെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

About the author

themediatoc

Leave a Comment