Business Gulf UAE

ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബ് ഹോം; സാനിയ മിർസ.

Written by themediatoc

ദുബായ് – മേഖലയിലെ പ്രമുഖ ഹോം ഇംപ്ലൂവ്മെന്‍റ് ഫർണിച്ചർ റീടെയ്ലർ ഡീലറായ ഡാന്യൂബ് ഹോംസിന്‍റെ ഹോം ഫർണിച്ചർ ശേഖരത്തിന്‍റെ ഇ- കാറ്റലോഗ് ബർഷയില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു സാനിയ. താൻ താമസിക്കാനായി തിരഞ്ഞെടുത്ത ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബാണ് എന്നും. തന്റെ കുടുംബസുഹൃത്തായ ആദിൽ സാജന്റെ കീഴിലുള്ള ഒരു പറ്റം കർമനിരതരായ എഞ്ചിനിയേഴ്‌സിന്റെ സഹായത്തോടെയാണ് തന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മനോഹരമാക്കിയെന്നും സാനിയ കൂട്ടിച്ചേർത്തു. ഇപ്പോൾ തന്റെ കൊച്ചുമകനുമായി കൂടുതൽ നേരം ചിലവഴിക്കാനും, ഒരു നല്ല പുസ്തകവുമായി പൂത്തോട്ടത്തിൽ ഇരിക്കാനോ ആഗ്രഹിക്കുന്ന ഇടം കൂടിയാണ് ദുബായിലെ തന്റെ വില്ല.

ഓരോരുത്തരുടേയും വീട് അവരുടെ അഭിമാനവും സന്തോഷവുമാണ്, ഓരോ വ്യക്തിക്കും അവരുടെ സ്വപ്ന ഭവനം എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് അവരുടേതായ ധാരണയുണ്ട്. അതിന് പിന്തുണ നല്കുകയാണ് ഞങ്ങളെന്നും ഡാന്യൂബ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആദില്‍ സാജന്‍ പറഞ്ഞു.

ഒരൂ വ്യക്തിയുടെയും വീട്ടുമുറ്റവും വില്ലയും മനോഹരമാക്കുവാൻ ഡാന്യൂബ് പുറത്തിറക്കിയ പുതിയ ഇ- കാറ്റലോഗ് സഹായകരമാകുമെന്ന് ഹോം ഡോട്ട് കോം ഡയറക്ടർ സെയ്ദ് ഹബീബ് പറഞ്ഞു. ആൻഡ്രോയിഡിലും ആപ്പിളിലും മൈ ഗാർഡൻ 2023 ഇ-കാറ്റലോഗ് ലഭ്യമാണ്‌.

About the author

themediatoc

Leave a Comment