Gulf Oman

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Written by themediatoc

മസ്കത്ത് – രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്യും. സാമ്പത്തിക, ബിസിനസ്, ശാസ്ത്ര മേഖലകളിൽ ഉഭയകക്ഷി ബന്ധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും വിശദമായ ചർച്ച ചെയ്തു. ഒപ്പം പരസ്പരം താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുവരും കാഴ്ചപാടുകൾ കൈമാറി.

2023ൽ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയെ സയ്യിദ് ബദർ അഭിനന്ദിച്ചു. അതിഥി രാജ്യമായി പങ്കെടുക്കാൻ ഒമാനെയും ഇന്ത്യ ക്ഷണിച്ചിടുണ്ട്. കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യമന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹഷെൽ അൽ മുസെൽഹി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് എന്നിവരും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

About the author

themediatoc

Leave a Comment