റിയാദ് – 6,000ത്തിലധികം കായികതാരങ്ങളെ അണിനിരത്തിയുള്ള പ്രഥമ സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രഥമ മാമാങ്കത്തിന് കൊടിയേറുക.പിന്നീട് സൗദി ചരിത്രത്തിലെ ആദ്യ ഗെയിംസിൽ നിരവധി ദേശിയ അന്ധർ ദേശീയ കായിക താരങ്ങൾ അണിനിരക്കും. വിജയികൾക്ക് 20 കോടി റിയാലാണ് സമ്മാന തുക.
രണ്ടുവർഷം മുമ്പാണ് സൗദി ഗെയിംസിന്റെ പ്രഖ്യാപനമുണ്ടായത്. കോവിഡിനെ തുടർന്ന് ഗെയിംസ് പിന്നീട് നീട്ടിവെക്കുകയായിരുന്നു. സ്പോർട്സിലും അത്ലറ്റിക്സിലും ഭരണകൂടത്തിനുള്ള വലിയ താൽപര്യത്തിന്റെ പ്രതിഫലനമാണ് സൗദി ഗെയിംസ് എന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു.
ഈ അവസരത്തിൽ ഗെയിംസിനുള്ള പിന്തുണക്ക് സൽമാൻ രാജാവിന് ആത്മാർഥമായ നന്ദി അറിയിക്കുന്നതോടൊപ്പം വിവിധ കായികമേഖലകളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമുള്ള അതിതാൽപര്യമാണ് കിരീടാവകാശിയും പുലർത്തുന്നതെന്നും കായിക മന്ത്രി കൂട്ടിച്ചേർത്തു. 20,000ത്തിലധികം പുരുഷ-വനിത കായികതാരങ്ങൾക്ക് യോഗ്യത റൗണ്ടുകളിൾക്കും പെർഫോമൻസ് ട്രയലുകൾക്കുമായി മായി
മുൻകൂട്ടി സൗദി ഗെയിംസിന് മുന്നോടിയായി അവസരമൊരുക്കിയിരുന്നു.
200 ലധികം ക്ലബ്ബുകളെ പ്രതിനിധാനം ചെയുന്ന 6,000ത്തിലധികം അത്ലറ്റുകളുടെയും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റിവ് സൂപ്പർവൈസർമാരുടെയും പങ്കാളിത്തത്തിനാണ് സൗദി ഗെയിംസ് സാക്ഷ്യം വഹിക്കുക. കൂടാതെ, ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിയുടെ പതാകക്ക് കീഴിൽ പങ്കെടുക്കുന്ന വിഭാഗങ്ങൾ വേറെയുമുണ്ട്. മത്സരത്തിലെ വിജയികൾക്ക് ഏറ്റവും ഉയർന്ന സമ്മാനമണ് ഒരുക്കിയിരിക്കുന്നത്. സമ്മാന തുക 20 കോടി റിയാൽ മുകളിലാവും. ഏതൊരു ഗെയിമിലെയും സ്വർണ മെഡൽ ജേതാവിന് 10 ലക്ഷം റിയാലും വെള്ളിക്ക് മൂന്നു ലക്ഷം റിയാലും വെങ്കലത്തിന് ഒരു ലക്ഷം റിയാലുമാണ് സമ്മാനമായി ലഭിക്കുക എന്നും മന്ത്രി പറഞ്ഞു.