മനാമ – ബഹ്റൈനിൽ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് പരിശോധന നടത്തി കർശനമാക്കി. കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി(എൽ.എം.ആർ.എ) എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. രാജ്യത്തെ മുഴുവൻപ്രവാസി തൊഴിലാളികളും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
എന്നാൽ നിരവതി നിയമം ലഘിച്ചവരെ പരിശോധനയിൽ പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണ്. നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ടാൽ 17077077 എന്ന നമ്പറിലോ info@npra.gov.bh എന്ന ഇ-മെയിൽ വഴിയോ എൻ.പി.ആർ.എ കാൾ സെന്ററിനെ അറിയിക്കാം.