Breaking News Gulf UAE

അബുദാബി – സോഹാർ ദൂരം വെറും മുക്കാൽ മണിക്കൂർ.

Written by themediatoc

അബുദാബി – സോഹാർ ദൂരം വെറും മുക്കാൽ മണിക്കൂർ.

അബുദാബി – യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കാൻ പുതിയ റെയിൽ പദ്ധതി വരുന്നു.മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനുകൾ 47 മിനിറ്റുകൊണ്ട് 303 കി.മീപിന്നിട്ട് അബുദാബിയിൽനിന്ന് സോഹാറിലെത്താവുന്ന, അതിവേഗ യാത്രാ ട്രെയിൻസജ്ജമാക്കാന്നാണ് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻസന്ദർശനത്തോടനുബന്ധിച്ചാണ് ഇത്തരം സുപ്രധാന കരാറിൽ  ഇരുരാജ്യങ്ങളും ഒപ്പിട്ടത്. യാത്രാ, ചരക്ക് ട്രെയിനുകളിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ചരക്കു, യാത്ര ഗതാഗതംസുഗമമാകും.

പദ്ധതി നടത്തിപ്പിനു യുഎഇയും ഒമാനും ചേർന്ന് സംയുക്ത കമ്പനി സ്ഥാപിക്കും. അടിസ്ഥാനസൗകര്യവികസനത്തിന് 1100 കോടി ദിർഹമാണ് ചെലവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധംകൂടുതൽ ദൃഢമാക്കാൻ റെയിൽ പദ്ധതി സഹായകമാകുമെന്ന് ഇത്തിഹാദ് റെയിൽ ചീഫ്എക്‌സിക്യൂട്ടിവ് ഷാദി മലക് പറഞ്ഞു.  

ഊർജം, ഗതാഗതം, ചരക്കുനീക്കം, ജലഗതാഗതം, നിക്ഷേപം, വ്യവസായം തുടങ്ങി 16 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. യുഎഇയും ഒമാനും ട്രെയിൻ വഴിബന്ധിപ്പിക്കുന്നതോടെ നിർദിഷ്ട ജിസിസി റെയിലിനു സാധ്യതയേറും. 6 ഗൾഫ് രാജ്യങ്ങളുംബന്ധിപ്പിക്കുന്നതാണ് ജിസിസി റെയിൽ ലക്ഷ്യമിടുന്നത്.

About the author

themediatoc

Leave a Comment