Entertainment Gulf

യു.എ.ഇ. യില്‍ വസന്തകാലമാകുന്നതോടെ വിനോദസഞ്ചാരത്തിനും തിരക്കേറി.

Written by themediatoc

ദുബായ് – പൂക്കളും പൂമ്പാറ്റകളും പുഴകളും കൊച്ചുജലാശയങ്ങളും മരുഭൂമിയും കാണാനായി ഇന്ത്യയില്‍ നിന്നടക്കം യു.എ.ഇ. എന്ന പറുദീസയിലേക്ക്  വിനോദസഞ്ചാരികളെത്തുകയാണ്. കോവിഡിനുശേഷമുള്ള വിനോദസഞ്ചാര മേഖലയുടെ ഉണര്‍വ് ആസ്വദിക്കുകയാണ് വിദേശത്തുനിന്നുമെത്തുന്നവര്‍. സന്ദര്‍ശകര്‍ക്കുപുറമെ താമസക്കാരും വിനോദസഞ്ചാര മേഖലകള്‍ ആസ്വദിക്കാനുള്ള ഒരുക്കം തുടങ്ങി.

ദുബായിലെ പതിവുകാഴ്ചകളും അബുദാബി , ഷാര്‍ജ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലെ പ്രകൃതി സൗന്ദര്യവും സഞ്ചാരികള്‍ക്ക് പ്രിയമേറുകയാണ്. ഇതിന്നായി ഒരുപാട് ഒരുക്കങ്ങളും അണിയറയിൽ ഒരുക്കുകയാണ് ഒരൂ എമിറേറ്റുകളും. കാഴ്ചകള്‍മാത്രമല്ല യു.എ.ഇ. യിലെ ആഘോഷങ്ങളിലും സന്ദര്‍ശകര്‍ പങ്കെടുക്കാനായെത്തുന്നു.

ഇത്തവണ രാജ്യത്തെത്തുന്ന സഞ്ചാരികളില്‍ കൂടുതല്‍പേരും എത്തുന്നത് റാസല്‍ഖൈമയിലെ ജബല്‍ജെയ്സ് പര്‍വതനിരയിലേക്കാണ്. യു.എ.ഇ. യിലും ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലും ഉള്‍പ്പെടുന്ന ജബല്‍ ജെയ്സ് യാത്ര പുതിയ അനുഭവമാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. ചൂട് കുറയുന്നതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ ജബല്‍ ജെയ്സ് യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്.

മലയാളികള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കാനായി കേരളത്തില്‍നിന്നും ഒട്ടേറെ പ്രമുഖരും ദിനംപ്രതി ദുബായിലും മറ്റു എമിറേറ്റുകളിലും എത്തുന്നുണ്ട്. ഗ്ലോബല്‍ വില്ലേജ്, എക്‌സ്പോ അടക്കം സന്ദര്‍ശിക്കാനും സാധനങ്ങള്‍ വാങ്ങാനുമായി ആഫ്രിക്കയില്‍ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ടെന്ന് ട്രാവല്‍ ടൂറിസം ഏജന്റുമാരും പറയുന്നു. കഴിഞ്ഞ രണ്ടുവിനോദസഞ്ചാര ദിനങ്ങളും ആളുകള്‍ യാത്ര ഒഴിവാക്കിയ കാലമായിരുന്നു. എന്നാല്‍ പുതിയ പ്രതീക്ഷകളുമായി മലയാളികളടക്കം യു.എ.ഇ. സന്ദര്‍ശിക്കുന്ന തിരക്കിന്റെ ദിനങ്ങളാണ് വരുംദിവസങ്ങള്‍.

About the author

themediatoc

Leave a Comment