ദുബായ് – കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി. Dubai REST എന്ന ആപ്പ് വഴി രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
ഓരോ വ്യക്തിയുടെയും എമിറേറ്റ്സ് ഐ.ഡിയും, താമസക്കാരുടെ പേര്, പാസ്പോർട്ട് നമ്പർ എന്നിവയും വ്യക്തിഗത വിവരങ്ങളുമാണ് ചേർക്കേണ്ടത്. വാടകക്കാർ, കെട്ടിടങ്ങളുടെ ഉടമകൾ, ഡെവലപ്പർമാർ, പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികൾ എന്നിവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒരു തവണ രജിസ്റ്റർ ചെയ്താൽ കരാർ പുതുക്കുന്നതനുസരിച്ച് വീണ്ടും അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഒരു മാസമോ കൂടുതലോ കൂടെയുള്ളവർക്ക് ബാധകമെന്ന് അധികൃതർ വെളിപ്പെടുത്തി. ഒപ്പം വാടകക്കരാറിൽ താമസക്കാരുടെ എല്ലാവരുടെയും പേരുകൾ പരാമർശിക്കേണ്ടതില്ല എന്നും
അധികൃതർ വെളിപ്പെടുത്തി.
എമിറേറ്റിൽ താമസിക്കുന്ന എല്ലാ താമസക്കാരുടെയും സമഗ്ര സ്റ്റാറ്റിസ്റ്റിക്കൽ റെക്കോഡ് രൂപപ്പെടുത്താനാണ് ഇത്തരം ഒരു പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും, സർക്കാർ സ്ഥാപനങ്ങൾക്ക് പൗരന്മാരുടെയും, താമസക്കാരുടെയും, സന്ദർശകരുടെയും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഈ രേഖ സഹായിക്കമെന്നും അധികൃതർ കുറിപ്പിൽ വ്യകത്മാക്കിയിട്ടുണ്ട് .
ദുബൈ റെസ്റ്റ് ആപ്പിൽ ഇൻഡിവിജ്വൽ എന്ന സെക്ഷൻ സെലക്റ്റ് ചെയ്യാം, അല്ലെങ്കിൽ യു.എ.ഇ പാസ് ഉപയോഗിച്ചും ആപ്പ് ലോഗിൻ ചെയ്യാനാകും. നിങ്ങളുടെ കെട്ടിടം എവിടെയാണെന്ന് ഡാഷ്ബോർഡിൽ സെലക്റ്റ് ചെയ്യാം. ശേഷം ‘ആഡ് മോർ’ എന്ന ഭാഗത്താണ് കൂടെ താമസിക്കുന്നവരുടെ എല്ലാവരുടെയും പേരുവിവരങ്ങളും മറ്റും ചേർകേണ്ടത്.