ദുബായ് – യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും, ഇത്തരം അടയാളങ്ങൾ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കങ്ങളാണ് എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 38 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില, ഇന്ന് യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസും ആയി മറന്നാണ് സാധ്യത. രാത്രികാലങ്ങളിലും, ഞായറാഴ്ച രാവിലെയും ഈർപ്പം ഉണ്ടായിരിക്കും, ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് പകൽ സമയത്ത് പൊടി വീശുന്നതിന് കാരണമാകും.
എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് കാണപ്പെട്ടതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ച കുറയുന്നതിനാൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കണമെന്ന് അബുദാബി പൊലീസ് താമസക്കാർക്ക് മുന്നറിയിപ്പും നൽകി. കാഴ്ചപരിധി 1000 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടു തന്നെ യാത്രക്കാർ മക്തൂം ബിൻ റാഷിദ് റോഡ്, മുഹമ്മദ് ബിൻ റാഷിദ് റോഡ്, അൽ അജ്ബാൻ ബ്രിഡ്ജ് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വേഗം കുറയ്ക്കുന്നതിനെക്കുറിച്ച് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.